SignIn
Kerala Kaumudi Online
Saturday, 20 April 2024 4.58 AM IST

പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രോത്സവം നാളെ കൊടിയേറും

temple

തൃപ്പൂണിത്തുറ: ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിലെ മഹോത്സവത്തിന് നാളെ കൊടിയേറും. മാർച്ച് 4നാണ് ആറാട്ട് മഹോത്സവം.

• ഇന്ന് വൈകിട്ട് 7.30ന് കൊടിക്കയർ എഴുന്നള്ളിപ്പ്.

• നാളെ രാവിലെ 10ന് ക്ഷേത്രം തന്ത്രി ഡോ. ഒ.വി. ഷിബുവിന്റെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്. വൈകിട്ട് 7.30ന് എരൂർ ധ്വനി തരംഗയുടെ കരോക്കെ ഗാനമേള.

• 25ന് രാവിലെ 9ന് എഴുന്നള്ളിപ്പ്, ഭഗവതിയ്ക്ക് പഞ്ചവിംശതി. 7.30 ന് പല്പു സ്മാരക കുടുംബയൂണിറ്റിന്റെ കലാപരിപാടികൾ.

• 26ന് രാവിലെ 9ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. 7.30ന് കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ കലാപരിപാടികൾ.

• 27ന് വൈകിട്ട് 7.30ന് സി.കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ കലാപരിപാടികൾ.

• 28ന് വൈകിട്ട് 7.30 ന് ടി.കെ.മാധവൻ സ്മാരക കുടുംബ യൂണിറ്റിന്റെ കലാപരിപാടികൾ.

• മാർച്ച് 1ന് വൈകിട്ട് 7ന് മരട് വേൽമുരുക ചിന്ത് സംഘത്തിന്റെ ചിന്തുപാട്ട്. 8ന് വിനീത് ചാക്യാരുടെ ചാക്യാർകൂത്ത്.

• 2ന് രാവിലെ 11 ന് ഉത്സവബലി ദർശനം. വൈകിട്ട് 5.30ന് പുന്നക്കവെളി ക്ഷേത്ര മൈതാനിയിൽ നിന്ന് പൂത്താലം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്. രാത്രി 8 ന് പൂത്തോട്ട അഷ്ടമി ഭജൻസിന്റെ ഭജൻസ്. 9ന് പൂത്തോട്ട പുരോഗമന കലാസാഹിത്യ സംഘം അവതരിപ്പിക്കുന്ന നാടകം "നവോത്ഥാനത്തിന്റെ നാൾവഴികൾ"

• 3ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി. മേളം ചെറുശേരി കുട്ടൻമാരാരും സംഘവും. 7.30ന് സ്വർണ്ണക്കുടത്തിൽ വലിയ കാണിക്ക പ്രധാനം. രാത്രി 8 മുതൽ അന്നദാനം. 10ന് പള്ളിവേട്ട. വിളക്കിനെഴുന്നള്ളിപ്പ്, പള്ളിനിദ്ര.

• 4ന് ആറാട്ട് മഹോത്സവം. രാവിലെ 7ന് പൂത്തോട്ട ആറാട്ടുകടവിൽ നിന്നും പുറപ്പെടുന്ന കാവടിഘോഷയാത്ര. 8 മുതൽ കാവടി അഭിഷേകം. ശൈവഷൺമാതുര ദർശനം. വൈകിട്ട് 4 ന് കാഴ്ചശ്രീബലി. 7 ന് ദീപാരാധന. തുടർന്ന് അന്നദാനം. രാത്രി 9.30ന് കൊച്ചിൻ നടനയുടെ നാടകം "വെള്ളക്കാരൻ". രാത്രി 12ന് ആറാട്ടെഴുന്നള്ളിപ്പ്. വെളുപ്പിന് 2ന് കൂട്ടി ആറാട്ട്. 4 ന് ആറാട്ട് താലം. 6 ന് കൊടിയിറക്ക്

പൂരോത്സവം

• മാർച്ച് അഞ്ചിന് പൂരോത്സവം. വൈകിട്ട് ദീപാരാധനയ്ക്കുശേഷം അന്നദാനം. രാത്രി 8ന് ഒരുതിരി പിടുത്തം.

• 6ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം അന്നദാനം. 8ന് രണ്ടുതിരിപിടുത്തം.

• 7ന് രാവിലെ 7.30 മുതൽ പൂരം ഇടി. വൈകിട്ട് 4 മുതൽ കുംഭക്കുടം, ദീപാരാധനയ്ക്കുശേഷം അന്നദാനം. 7.30ന് താലപ്പൊലി. 9ന് പൂച്ചാക്കൽ റെഡ് ആർമി​യുടെ ഫ്യൂഷൻ.

• 8ന് വൈകി​ട്ട് ദീപാരാധനയ്ക്ക് ശേഷം അന്നദാനം. 7ന് താലപ്പൊലി​. 9ന് നാടൻപാട്ടുകൾ.

• 9ന് വൈകി​ട്ട് ദീപാരാധനയ്ക്ക് ശേഷം അന്നദാനം. 6.30ന് ഗാനസംഗമം. 8.30ന് തി​രുവാതി​ര. 9ന് ഗാനമേള. ഗരുഡൻ തൂക്കം. വെളുപ്പി​ന് 3ന് കലംകരി​ക്കൽ.

• 16ന് ഏഴാം പൂജ, നടതുറപ്പ്. ഉപദേവതമാർക്ക് കലശാഭി​ഷേകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TEMPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.