SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.39 PM IST

എക്സൈസ് സംസ്ഥാന കലോത്സവം ഇന്നുമുതൽ

kalothsavam

കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ 18-ാമത് കലാകായിക മേള 24 മുതൽ 26വരെ എറണാകുളത്ത് നടക്കും. ഇന്ന് വൈകിട്ട് നാലിന് മഹാരാജാസ് സ്റ്റേഡിയം പവലിയനിൽ നടക്കുന്ന ചടങ്ങൽ മന്ത്രി രാജേഷ് ഉദ്ഘാടനം ചെയ്യും.

ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സേനിയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങൾക്കും പുറമേ വിരമിച്ച ഉദ്യോഗസ്ഥരും മേളയിൽ പങ്കെടുത്തും. ജോലിയുമായി ബന്ധപ്പെട്ട മത്സരങ്ങളും കായിക കലാപ്രകടനങ്ങളും അരങ്ങേറും.

മഹാരാജാസ് കോളജ് ഗ്രൗണ്ട്, തൃപ്പൂണിത്തുറ ക്രിക്കറ്റ് സ്റ്റേഡിയം, കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. 26ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് മൂന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. കൊവിഡിനെത്തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന മേള മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്‌ നടത്തപ്പെടുന്നത്. ജില്ലയിൽ രാസലഹരി വസ്തുക്കൾ എത്തുന്നത് തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു.

ഇന്റർനാഷണൽ കൊറിയർ വഴിയും എയർപോർട്ട് വഴിയുമാണ് ഇവ എത്തുന്നത്. അതിനാൽ ചില പരിമിതികൾ വകുപ്പ് നേരിടുന്നുണ്ട്. ഇത് തടയാൻ ജോയിന്റ് എൻഫോഴ്സമെന്റായി യോഗങ്ങൾ നടത്തിയിരുന്നു. നവമാദ്ധ്യമങ്ങൾ വഴിയാണ് രാസലഹരിയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടത്തുന്നത്. പൊലീസുമായി സഹകരിച്ച് കൃത്യമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

വിമുക്തി മിഷന്റെ ഭാഗത്ത് നിന്ന് വിപുലമായ ഇടപെടലുകൾ നടക്കുന്നുണ്ട്. രാസലഹരികൾ എത്തുന്നത് രഹസല്യ വിവരങ്ങളുടെ അടിസ്ഥാനത്തിലും അറിയുന്നുണ്ട്. രാജ്യാന്തര ഇടപെടലുകൾ ഉണ്ടായാൽ അന്താരാഷ്ട്ര ഏജൻസികൾക്ക് ഇവ കൈമാറും. രാത്രികാലങ്ങളിൽ ലഹരി ഇടപാടുകൾ നടത്തിയ പെൺകുട്ടിയെ പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ അതുമായി ബന്ധപ്പെട്ട മറ്റ് കേസുകളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വാർത്താസമ്മേളനത്തിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ, സംഘാടക സമിതി ജോയിന്റ് കൺവീനർ എം.എ.കെ ഫൈസൽ, പബ്ലിസിറ്റി ചെയർമാൻ കെ.ആർ. രാമപ്രസാദ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXCISE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.