കടയ്ക്കാവൂർ:അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും അഞ്ചുതെങ്ങ് ഹോമിയോ ഡിസ്പെൻസറിയുടെയും, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ, രക്തസമ്മർദ്ദ, പ്രമേഹ രോഗനിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ രക്തസമ്മർദ്ദ, പ്രമേഹ രോഗനിർണയവും മെഡിസിൻ വിതരണവും നടന്നു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ കണ്ണൻ.കെ അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാരായ ആൻസി മോൾ, വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിജൂഡ്, ബീന, അഞ്ചുതെങ്ങ് പൊലീസ് എസ്.എച്ച്.ഒ ചന്ദ്രദാസ്, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ രാഹുൽ, ജോയ്, റോയ് എന്നിവർ സംസാരിച്ചു.സി.പി.ഒ കിരൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |