ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ചേർത്തല മുനിസിപ്പാലിറ്റി, നൈപുണ്യ കോളേജ് എന്നിവ സംയുക്തമായി നടത്തുന്ന മെഗാ റിക്രൂട്ട്മെന്റിലേക്കുള്ള രജിസ്ട്രേഷൻ ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആരംഭിച്ചു. മുപ്പതിലധികം പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഉയർന്ന പ്രായപരിധി 35 വയസ്. ചേർത്തല താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 28ന് ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ രജിസ്ട്രേഷൻ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക് : 0477- 2230624, 8304057735.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |