വടകര :പൊതുവിദ്യാഭ്യാസ വകുപ്പും കെ.ഡിസ്കും ചേർന്ന് വിദ്യാർത്ഥികളുടെ നവീന കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നവീനം കുട്ടികളുടെ ശില്പശാല സംഘടിപ്പിച്ചു. വടകര ബി.ആർ.സി തല ശില്പശാല വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. വടകര ബി.ആർ.സി പരിധിയിലെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നവീന ആശയങ്ങൾ സമർപ്പിച്ച മുപ്പത് വിദ്യാർത്ഥികളാണ് ക്യാമ്പിലെ പങ്കാളികൾ. പ്രോജക്ട് കോ - ഓഡിനേറ്റർ വി.വി. വിനോദ് അദ്ധ്യക്ഷനായി. ശിജി വട്ടക്കണ്ടി,ഡോ.പി.സുമേഷ്, രാജീവ് കുമാർ , നിതിൻ, ഡി.പി. ഒ പി.പി.മനോജ്, ജയരാമൻ എo.ജെ.രാഗിമ , പി.കെ. സുമിഷ, വി.കെ. ആര്യ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |