SignIn
Kerala Kaumudi Online
Sunday, 03 August 2025 7.45 PM IST

പാലം നോക്കാൻ ആളില്ല; പദ്ധതികൾ ഇഴയുന്നു

Increase Font Size Decrease Font Size Print Page
bridge

മഞ്ചേരി: പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ജില്ലയിൽ നിർമ്മിക്കുന്ന പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി വിലയിരുത്താനും മേൽനോട്ടം വഹിക്കാനും തിരൂരിനും മഞ്ചേരിക്കുമായി
നിയോഗിച്ചിരിക്കുന്നത് ഒരു ഉദ്യോഗസ്ഥനെ. രണ്ടിടങ്ങളലേക്കുമായി ഒരു അസിസ്റ്റന്റ് എൻജിനീയറെ നിയോഗിച്ചാണ് പാലങ്ങളുടെ പ്രവർത്തികൾക്ക് മേൽനോട്ടം നിർവഹിക്കുന്നത്. ഇത് പ്രവൃത്തികൾ വൈകാൻ ഇടയാക്കുന്നുണ്ട്. മഞ്ചേരി ബ്രിഡ്ജസ് ഓഫീസിൽ നാലുമാസമായി അസിസ്റ്റന്റ് എൻജിനീയർ ഇല്ലാത്തത് മൂലം ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുകയാണ്. മഞ്ചേരിയിലെ എ.ഇ കഴിഞ്ഞ നവംബറിലാണ് സ്ഥാനക്കയറ്റം ലഭിച്ച് പെരിന്തൽമണ്ണയിലേക്ക് പോയത്. ഇതിന് ശേഷം ഇവിടേക്ക് എ.ഇയെ നിയമിച്ചിട്ടില്ല. തിരൂർ ഓഫീസിലെ ഉദ്യോഗസ്ഥന് മഞ്ചേരിയിലെ അധിക ചുമതല കൂടി നൽകുകയാണ് ചെയ്തത്. തിരൂരിൽ നിന്ന് മഞ്ചേരിയിൽ എത്തി ചുമതലകൾ നിർവഹിക്കാൻ അസിസ്റ്റന്റ് എൻജിനിയർക്ക് സാധിക്കുന്നില്ല. രണ്ടിടങ്ങളിലെയും പ്രവർത്തനം താളംതെറ്റുകയാണ്. മുൻവർഷങ്ങളിലെ ബ‌ഡ്ജറ്റിൽ ഇടംപിടിച്ച നിരവധി പാലങ്ങളുടെ എസ്റ്റിമേറ്റ് സമർപ്പണം വൈകുകയാണ്. പാലം നിർമ്മാണ പ്രവൃത്തി നടക്കണമെങ്കിൽ സൈറ്റുകൾ സന്ദർശിച്ച് കമ്പി, സിമന്റ് ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികളുടെ അളവ് സംബന്ധിച്ച പരിശോധന നടത്തേണ്ടതും ഇതേ ഉദ്യോഗസ്ഥനാണ്.

തിരൂരിലെയും മഞ്ചേരിയിലെയും ഓഫീസ് പ്രവർത്തികൾക്ക് കാലതാമസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലുള്ള പാലങ്ങളുടെ പ്രവർത്തി വിലയിരുത്തൽ, സൂപ്പർ വിഷൻ, പുതിയ പാലങ്ങളുടെ നിർമ്മാണം, എസ്റ്റിമേറ്റ് തുടങ്ങിയവ യഥാസമയം നടക്കാൻ ഓരോ ഡിവിഷനും ഓരോ അസിസ്റ്റന്റ് എൻജിനീയറെ നിയോഗക്കേണ്ടതുണ്ട്. മഞ്ചേരിയിൽ അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

വള്ളിക്കുന്ന് റെയിൽവേ പ്ലാറ്റ്‌ഫോം ഉയർത്തൽ തുടങ്ങി

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഉയർത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. അടിപ്പാലം നിർമ്മാണത്തിന് ശേഷം റെയിൽവേ പാത ഉയരം കൂടിയതിനാൽ പ്ലാറ്റ്‌ഫോമും റെയിൽപാതയും ഒരേ ഉയരത്തിലാണ് ഇപ്പോൾ. ഇതോടെ ട്രെയിനിൽ കയറാനും ഇറങ്ങാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
വള്ളിക്കുന്ന് റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് മൂലം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റി ഡോ.അബ്ദുസ്സമദ് സമദാനി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അദ്ദേഹം റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകളെ തുടർന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. സതേൺ റെയിൽവേ ജനറൽ മാനേജറെ റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ച് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചിരുന്നു. വള്ളിക്കുന്ന് നിവാസികളുടെയും ട്രെയിൻ യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യം യാഥാർത്ഥ്യമാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എത്രയും വേഗം പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ ആബിദ് പരാരിയും അറിയിച്ചു.


ആവാസവ്യൂഹം പ്രദർശനം ഇന്ന്
മലപ്പുറം: പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉൾപ്പെടുന്ന ഒരു ആവാസ വ്യവസ്ഥയുടെ കഥ പറയുന്ന ആവാസവ്യൂഹം എന്ന മലയാള ചിത്രം ഇന്ന് പ്രദർശിപ്പിക്കും. മലപ്പുറം എൻ.ജി.ഒ യൂണിയൻ ഹാളിൽ വൈകിട്ട് ആറ് മണിക്ക് രശ്മി എഴുപത്തിയൊമ്പതാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് പ്രദർശനം. ആർ.കെ.കൃഷന്ത് സംവിധാനം ചെയ്ത ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 26ാമത് അന്താരാഷ്ട്ര ചലച്ചിമ്രേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഉദ്ഘാടനസമ്മേളനം നടനും കേരള ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷനുമായ പ്രേം കുമാർ ഉദ്ഘാടനം ചെയ്യും. രശ്മി പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ രാവിലെ പത്തിന് വെയ്റ്റ് ഹെൽമർ സംവിധാനം ചെയ്ത ജർമ്മൻ ചിത്രം ബ്രാ പ്രദർശിപ്പിക്കും. സംഭാഷണങ്ങളില്ലാത്ത സിനിമയാണിത്. രണ്ടിന് ഡാർഡെൻ സഹോദരന്മാർ നിർമ്മിച്ച് സംവിധാനം ചെയ്ത തോരി ആന്റ് ലോകിത പ്രദർശിപ്പിക്കും. മൂന്നിന് മനു കള്ളിക്കാടിന്റെ കട്ട് എന്ന ഹ്രസ്വ ചിത്രവും പ്രദർശിപ്പിക്കും. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് അംഗത്വ ഫീസ്. ഉദ്ഘാടന ചിത്രം സൗജന്യമായി കാണാവുന്നതാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും മലപ്പുറം നഗരസഭയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രക്തബാങ്ക് തുടങ്ങി

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ആരോഗ്യരംഗത്ത് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത് വിപ്ലവകരമായ വികസനപ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.നിലമ്പൂർ ജില്ലാ ആശുപത്രിയിലും നബാർഡിന്റെ 30 കോടി ഉപയോഗിച്ചുള്ള പുതിയ കെട്ടിട നിർമ്മാണത്തിനായി പ്രൊപ്പോസൽ നൽകി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, ഡി.എം.ഒ ഡോ.ആർ.രേണുക, ഡോ.കെ.കെ.പ്രവീണ, സുപ്രണ്ട് ഡോ.എൻ.അബൂബക്കർ, ആർ.എം.ഒ ഡോ.പി.കെ.ബഹാവുദ്ദീൻ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.