തൃക്കൊടിത്താനം . കടുത്തുരുത്തിയിൽ വീടിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. തൃക്കൊടിത്താനം ചേരിക്കൽനാലുപറയിൽ വീട്ടിൽ ഷിബിൻ (22) നെയാണ് ജയിലിലാക്കിയത്. കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ചങ്ങനാശേരി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദു ചെയ്തത്. എറണാകുളത്ത് നിന്നാണ് കടുത്തുരുത്തി സ്റ്റേഷൻ എസ് എച്ച് ഒ സജീവ് ചെറിയാൻ, എസ്.ഐ റോജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |