കൊച്ചി: ഉപാധികളും പരിമിതികളുമില്ലാത്ത സന്തോഷം പകരുന്നതാണ് ബിനാലെയെന്ന് നടിയും മോഡലും സാമൂഹ്യ പ്രവർത്തകയുമായ ദിയ മിർസ പറഞ്ഞു. അതിമനോഹര അനുഭവമാണിത്. ഇതാദ്യമായാണ് ബിനാലെ കാണുന്നത്. പക്ഷെ ആഴത്തിൽ സ്വാധീനിച്ചു. ബിനാലെ നടക്കുന്ന നഗരവും ഇതിന്റെ രൂപകല്പനയും ഇവിടത്തെ സംസ്‌കാരങ്ങളുടെ സംഗമവും ഹൃദയാവർജകമാണെന്നും അവർ അഭിപ്രായപ്പെട്ടു. സൂക്ഷ്മതയോടെ വിശദമായി ബിനാലെ പ്രദർശനങ്ങൾ കണ്ടു വിലയിരുത്തിയ ദിയ മിർസ ബറോഡയിൽ നിന്നുള്ള കേതകി സർപ്‌തോദറിന്റെയും മലയാളി ആർട്ടിസ്റ്റ് അഞ്ജു ആചാര്യയുടെയും കലാസൃഷ്‌ടികളെ പ്രത്യേകം പരാമർശിച്ചു. ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ ദിയ മിർസയെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |