ചേർപ്പ് പ്രസ് ക്ലബ് നടത്തിയ പാദസ്പർശം ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്വേത എസ്. കുമാറിന് മുൻ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി അവാർഡ് സമ്മാനിക്കുന്നു.
ചേർപ്പ്: പ്രസ് ക്ലബ് ജില്ലാതലത്തിൽ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നടത്തിയ മഹാത്മാ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവർക്ക് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും പുതുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണറുമായ കിരൺ ബേദി, സർവ മംഗള ട്രസ്റ്റ് ചെയർമാൻ അജയ്യ കുമാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മഹാത്മാ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്വേത എസ്.കുമാറിന് 10,000 രൂപയും കീർത്തിപത്രവും മൊമെന്റോയും നൽകി. പ്രോത്സാഹന സമ്മാനം നേടിയ ബൈജു മൂലൻ, അബ്ദുൾ ഖാദർ എന്നിവർക്ക് കീർത്തിപത്രവും ഫലകവും നൽകി. പാദസ്പർശം പരിപാടിയുടെ ഭാഗമായി നടത്തിയ ദേശഭക്തി ഗാനമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വല്ലച്ചിറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിനുള്ള സമ്മാനം അദ്ധ്യാപിക ജോജി ജോസും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു ആന്റണി, സെക്രട്ടറി ശ്രീജിത്ത് പുളിങ്കുഴി, ട്രഷറർ ജിമ്മി ജോർജ്, മുൻ സെക്രട്ടറി കെ.ബി. പ്രമോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |