വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 2022-23 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ഉപകരണ വിതരണ പരിപാടിയും മെഡിക്കൽക്യാമ്പും നടത്തി. വിദഗ്ദ്ധ സംഘം പരിശോധിച്ച് ഓരോരുത്തർക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ശിവതേജിന് സി.പി ചെയർ, സെൻസറിങ് കിറ്റ്, തനഹ് പഷ്ണക്ക് തെറാപ്പി മേറ്റ്, റോളാറ്റർ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, അബൂബക്കർ വി.പി, ലിസി പി. പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ, ഐ.സി.ഡി എസ് സൂപ്പർവൈസർ സീന പി.ടി.കെ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |