അമ്പലപ്പുഴ : മാതൃഭാഷയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഭാരതീത ഭാഷാ മിഷൻ പ്രതിഭാ സംഗമം ഉദ്ഘാടനവും, വിജ്ഞാന കൈരളീ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ പതക്ക സമർപ്പണവു നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കുളിൽ നടന്ന ചടങ്ങിൽ ഭാരതീയ ഭാഷാ മിഷൻ പ്രസിഡൻ്റ് പി.പി. കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. സാഹിത്യകാരൻ ഡോ.സജിത്ത് ഏവൂരേത്ത് വിദ്യാർത്ഥികളുമായി സാഹിത്യ സല്ലാപം നടത്തി. എം.എൻ.പി നമ്പൂതിരി ഭാഷാ സന്ദേശം നൽകി.കെ.ഹരീന്ദ്രനാഥ് പരീക്ഷാവലോകനം നടത്തി.ആറ്റിങ്ങൽ ഗംഗാധരൻ പുരസ്ക്കാര വിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ സെൻ കല്ലുപുര, രജിത് കുമാർ എന്നിവർ സംസാരിച്ചു. മിഷൻ സെക്രട്ടി എം.രാജേന്ദ്രനായർ സ്വാഗതവും, ആർ.രാജീവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |