തൃശൂർ : എൽ.ഡി.എഫ് സർക്കാരിന്റെ കേരള ബഡ്ജറ്റിലെ നികുതി ഭീകരതയ്‌ക്കെതിരെയും, കുടിവെള്ളത്തിനും വൈദ്യുതി അടക്കമുള്ള രൂക്ഷമായ വില വർദ്ധനവിനെതിരെയും 28ന് വൈകിട്ട് 4ന് ജില്ലയിലെ മുഴുവൻ മണ്ഡലം ആസ്ഥാനങ്ങളിലും 'സായാഹ്ന ജനസദസ് ' സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. കേരളത്തിലെ പ്രതിപക്ഷമടക്കമുള്ള മുഴുവൻ സംഘടനകളും ആവശ്യപ്പെട്ടിട്ടും സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും പെട്രോളിയം-ഡീസൽ സെസ് പിൻവലിക്കണമെന്ന് ആവശ്യമുയർന്നിട്ടും അവരെയെല്ലാം പരിഹസിച്ച് മുന്നോട്ടുപോകുകയാണ് മുഖ്യമന്ത്രി. ആവശ്യം നേടിയെടുക്കും വരെ സമരം എന്ന കോൺഗ്രസ് തീരുമാനം അനുസരിച്ചാണ് സായാഹ്ന ജനസദസെന്ന് ജോസ് വള്ളൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |