തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി കൂടിക്കാഴ്ച്ച നടത്തുന്നു. 28ന് ഉച്ചയ്ക്ക് 2ന് റെസ്യൂമെയുമായി തൃശൂർ എംപ്ലോയബിലിറ്റി സെന്ററിലെത്തണം. ബി.ടെക്/ഡിപ്ലോമ (സിവിൽ), ബി.പി.ഇ, ടി.ടി.സി, ബിരുദം, ബിരുദാനന്തരബിരുദം തുടങ്ങി വിവിധ യോഗ്യതകൾക്കുള്ള നിയമനം നടക്കും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉണ്ടായിരിക്കും. ഫോൺ: 9446228282.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |