വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന സാമ്പിൾ വെടിക്കെട്ട് സമയം വടക്കാഞ്ചേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈകിട്ട് 7 മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം. ചേലക്കര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും, ഷൊർണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുള്ളൂർക്കര വഴി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട്, കുബ്ലങ്ങാട്, വ്യാസാ കോളേജ് വഴി കുറാഞ്ചേരിയിൽ പ്രവേശിക്കേണ്ടതാണ്. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഓട്ടുപാറ, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി ഷൊർണൂരിലേക്ക് പോകേണ്ടതാണ്. സാമ്പിൾ വെടിക്കെട്ട് കാണാനെത്തുന്നവർ വാഹനങ്ങൾ പരുത്തിപ്രയിൽ പാർക്ക് ചെയ്യണം. ഓട്ടുപാറ മുതൽ ഉത്രാളിക്കാവ് വരെ റോഡിന്റെ ഇരുവശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |