കോട്ടയം . ജില്ലയിലെ സ്കൂൾ, കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്ക്, ആസാദ് സേനയുടെ യൂണിറ്റ് അതാതു സ്ഥാപനങ്ങളിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ശില്പശാല നാട്ടകം ഗവൺമെന്റ് കോളേജിൽ നടന്നു. എം ജി സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ വി എൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻ എസ് എസ് ഓഫീസർ ആർ എൻ അൻസർ മുഖ്യ വിഷയാവതരണം നടത്തി. പൊലീസ്, എക്സൈസ് വകുപ്പുകളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരോടൊപ്പം മാനസികാരോഗ്യ വിദഗ്ദ്ധനും പാനൽ ചർച്ചയിൽ പങ്കെടുത്തു. രതീഷ് കുമാർ, സണ്ണിച്ചൻ വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |