SignIn
Kerala Kaumudi Online
Friday, 29 March 2024 1.50 AM IST

ഡ്രൈവിംഗ് പരിശീലനവും റോഡ് സുരക്ഷാ ക്ലാസും

drving
ഡ്രൈവിംഗ് പരിശീലന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: ന്യൂ സിറ്റി മോട്ടോർ ഡ്രൈവിംഗ് സ്കൂളും തൃക്കരിപ്പൂർ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഡ്രൈവിംഗ് പരിശീലനത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം ആനന്ദവല്ലി, ടൗൺ വാർഡ് മെമ്പർ ഇ. ശശിധരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.വി കോമളവല്ലി, എം. ഖൈറുന്നീസ സംസാരിച്ചു. കാഞ്ഞങ്ങാട് സബ്ബ് ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷജിൽ കെ. രാജ് ട്രാഫിക് ബോധവത്കരണ ക്ലാസ്സ് എടുത്തു. ന്യൂ സിറ്റി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ പ്രൊപ്രൈറ്റർമാരായ ടി.വി ഷിബിൻ സ്വാഗതവും എൻ.കെ ഷാജു നന്ദിയും പറഞ്ഞു. പരിപാടിയിൽ കുടുംബശ്രീ പ്രവർത്തകരും വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, DRIVING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.