അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം സെൽഫി ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കുന്നില്ല. ഷാരൂഖ് ഖാന്റെ പത്താൻ സൃഷ്ടിച്ച വിജയത്തിനുശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ ശ്രമം നടത്തിയ സെൽഫി പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തി. ആദ്യ ദിനത്തിന് വെറും 2.5 കോടിയാണ് ലഭിച്ചത്. ശനിയാഴ്ച 3.80 കോടി. രണ്ടാം ദിനത്തിൽ നില മെച്ചപ്പെടുത്തി എന്നേ പറയാൻ സാധിക്കുകയുള്ളൂ. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇതുവരെ 8 കോടിയാണ് നേടാൻ സാധിച്ചിട്ടുള്ളത്.
സച്ചിയുടെ രചനയിൽ 2019 ലാൽ ജൂനിയർ സംവിധാനം ചെയ്ത് വൻ വിജയമായിരുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ സ്റ്റാറായി അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറായി ഇമ്രാൻ ഹാഷ്മിയും വേഷമിട്ടു. അടുത്തിടെ പുറത്തിറങ്ങിയ ബച്ചൻ പാണ്ഡെ, രാമസേതു, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ തുടങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |