തൊട്ടിൽപ്പാലം: മൂന്നാംകൈ പി.ടി ചാക്കോ സ്മാരക റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ കാണിക്കുന്ന പക്ഷപാത നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് യു.ഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണ നടത്തി. റോഡിന്റെ ഒരു ഭാഗത്ത് എട്ട് മീറ്റർ വീതിയും മറു ഭാഗത്ത് പാലത്തിനിക്കരെ മൂന്നാംകൈ ഭാഗത്ത് ആറ് മീറ്റർ വീതിയുമെന്ന അധികൃതരുടെ നിലപാട് ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. സായാഹ്ന ധർണ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ശംസീർ സ്വാഗതം പറഞ്ഞു.പി ജി സത്യനാഥ്,വി സൂപ്പി,കെ പി രാജൻ,കെ പി അമ്മത്,സി.എച്ച് സൈതലവി,വി പി സുരേഷ്,എ പി ഭാസ്കരൻ,സി.പി കുഞ്ഞമ്മദ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |