ചാരുംമൂട്: കെ റെയിൽ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ഒരുകോടി ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി കെ റെയിൽ വിരുദ്ധ സമിതി വടക്കിടത്തുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ പടനിലം ആശാൻ മുക്കിൽ ഒപ്പുശേഖരണ കൂട്ടായ്മ സംഘടിപ്പിച്ചു. കരിമണൽ ഖനനവിരുദ്ധ സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് സെക്രട്ടറി സോമൻപിള്ള പ്രണവം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പാർത്ഥസാരഥി വർമ്മ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി രജിൻ എസ്.ഉണ്ണിത്താൻ, ബി.ജെ.പി നേതാവ് പരമേശ്വരപിള്ള, എസ്.യു.സി.ഐ ലോക്കൽ കമ്മിറ്റി അംഗം ശശികുമാർ, കെ റെയിൽ സമിതി ജില്ലാ ജനറൽ കൺവീനർ കെ.ആർ. ഓമനക്കുട്ടൻ, ബിനു ശിവരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |