കുണ്ടറ: കുണ്ടറ സ്റ്റേഷൻ പരിധിയിൽ 1.41 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാം കഞ്ചാവുമായി
വിദ്യാർത്ഥി പിടിയിൽ. ഈസ്റ്റ് കല്ലട ചിറ്റുമല ലേഖഭവനിൽ രാഹിൽരാജ് (19) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ.എസ്.പി എം.എം. ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരിഫിന്റെ നിർദ്ദേശാനുസരണം റൂറൽ ജില്ലാ ഡാൻസാഫ് ടീമും കുണ്ടറ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ അനീഷ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒ മാരായ എസ്.ദിലീപ് ,അഭിലാഷ്, സജുമോൻ,വിപിൻ ക്ലീറ്റസ്, എ.എസ്.ഐ സഞ്ജീവ് മാത്യു, കുണ്ടറ എസ്.ഐ അംബരീഷ് , സി.പി.ഒ മാരായ അനീഷ് , അൻസർ, സുനിലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |