ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ ഗണപതിഹോമം, ശ്രീലകത്തേക്ക് എഴുന്നള്ളിപ്പ്, അഭിഷേകം, പഞ്ചവിംശതി കലശപൂജ, ശ്രീഭൂതബലി, ശീവേലി. വൈകീട്ട് 4ന് പകൽപ്പൂരം എഴുന്നള്ളിപ്പ്. തുടർന്ന് 5 ന് കൂട്ടി എഴുന്നള്ളിപ്പ്. 33 ഗജവീരന്മാർ അണിനിരക്കും. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറും. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റും. രാത്രി ഏഴ് മുതൽ തെയ്യം, കാവടി വരവ്, തായമ്പക, ഗുരുതി തർപ്പണം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |