കൊച്ചി: പനങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് ഹാഫ് മാരത്തൺ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 5.30ന് ലേക്‌ഷോർ ആശുപത്രിയിൽ നിന്നാരംഭിച്ച മാരത്തൺ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.
കുണ്ടന്നൂർ മാടവന വഴി കടന്ന് പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ച മാരത്തണിൽ 110 പേർ പങ്കെടുത്തു. പാലക്കാട് സ്വദേശി കെ. അജിത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇടുക്കി സ്വദേശി കെ.എം. സജിത്തും മൂന്നാം സ്ഥാനം തൃശൂർ സ്വദേശി അജ്മലും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |