കൊല്ലം: ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് അക്കാഡമിയും സംയുക്തമായി സ്കൂളുകളിൽ ഏപ്രിൽ ഒന്ന് മുതൽ അവധിക്കാല ക്യാമ്പും, ജൂൺ മുതൽ സി.സി.എയും തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ക്രിക്കറ്റ്, ഫുട്ബാൾ, അത്ലറ്റിക്, ആർച്ചറി തുടങ്ങി ഇരുപതോളം കായിക ഇനങ്ങളും, മോഹിനിയാട്ടം, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, പെൻസിൽ ഡ്രോയിംഗ് തുടങ്ങി പതിനഞ്ചോളം കലാ ഇനങ്ങളിലുമാണ് പരിശീലനം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്രൊഫഷണൽ അദ്ധ്യാപകർ ക്ലാസെടുക്കും.
അവധിക്കാല ക്യാമ്പും സി.സി.എയും തുടങ്ങാൻ താത്പര്യമുള്ള സ്കൂളുകൾ മാർച്ച് 4ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഇ-മെയിലായി അപേക്ഷിക്കണം. വെബ് സൈറ്റ്: https://pcasak.weebly.com. ഫോൺ: 9809921065.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |