കൊച്ചി: തമിഴ്നാട്ടിലെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഈടുരഹിത വായ്‌പകളും ഗ്രാന്റുകളും ലഭ്യമാക്കാൻ തമിഴ്നാട് സർക്കാരിന്റെ സ്‌റ്റാർട്ടപ്പ് നോഡൽ ഏജൻസിയായ സ്‌റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ മിഷൻ (സ്‌റ്റാർട്ടപ്പ് ടി.എൻ), നീലഗിരി ആസ്ഥാനമായ മൈൻഡ് എസ്‌കേപ്പ് ഇന്നൊവേഷൻ സെന്റർ എന്നിവയുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി.
സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ സഹകരണം വഴിയൊരുക്കും. ഫണ്ടിംഗ് ആവശ്യമായ സ്‌റ്റാർട്ടപ്പുകൾക്ക് സ്‌റ്റാർട്ടപ്പ് ടി.എൻ അംഗീകാരം നൽകും. മൈൻഡ് എസ്‌കേപ്പ് സംഘടിപ്പിക്കുന്ന ക്യുറേറ്റർ സെഷനുകളിൽ സ്‌റ്റാർട്ടപ്പുകൾക്ക് ആശയങ്ങൾ അവതരിപ്പിക്കാം. ഇതുവഴി ഫെഡറൽ ബാങ്കിൽ നിന്ന് വായ്‌പകളും ഗ്രാന്റും നേടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |