ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ വ്യവസായമേഖല ജനുവരിയിൽ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്. കഴിഞ്ഞവർഷം ജനുവരിയിൽ നാല് ശതമാനവും ഡിസംബറിൽ 7 ശതമാനവുമായിരുന്നു വളർച്ച.
കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ക്രൂഡോയിൽ ഒഴികെയുള്ള വിഭാഗങ്ങൾ ജനുവരിയിൽ പോസിറ്റീവ് വളർച്ച നേടി. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായരംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |