റാന്നി : കെ.എസ്.ആർ.ടി.സി റാന്നി ഡിപ്പോയിൽ നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര തുടങ്ങി. ആദ്യയാത്ര ഇന്നലെ രാവിലെ 6.30ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, വാർഡ് അംഗം ചാക്കോ വളയനാട്ട്, ആലിച്ചൻ ആറൊന്നിൽ, ജോജി തോമസ്, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |