തിരുവല്ല : തിരുമൂലപുരം സീമെൻസ് ഫുട്ബാൾ ടൂർണമെന്റിൽ മൂന്നാംക്വാർട്ടറിൽ ആതിഥേയരായ സിമെൻസ് ക്ലബ്ബിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കൈരളി കൊല്ലം സെമിഫൈനലിൽ പ്രവേശിച്ചു. കേരളാ ഫുട്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് രഞ്ചി കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സനൽ ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഐക്കരപ്പറമ്പിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.എൻ.രാജേഷ്, ബോബൻ ഏബ്രഹാം, ഡേവിഡ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് കന്യാകുമാരി ജെ.ജെ.എഫ്സി, വെർട്ടി ഗോ മൂവാറ്റുപുഴയെ നേരിടും. 3.30ന് ജൂനിയർ മൽസരത്തിൽ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ ഓതറ കെ.ടി.ചാക്കോ ഫുട്ബോൾ അക്കാഡമിയുമായി ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |