തൃശൂർ: ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജ് റോബോട്ട് നിർമാണ പരിശീലനത്തിന് ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് പകുതിയോടെ കേന്ദ്രം സജ്ജമാകും. ടാറ്റാ ടെക്നോളജിയുടെയും ഫാബ് ലാബിന്റെയും സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഇന്റേൺഷിപ്, റിസർച്ച് പ്രൊജക്ടുകൾക്കുള്ള സഹായങ്ങൾ എന്നിവ സെന്റർ വഴി ലഭ്യമാക്കും. രാജ്യാന്തര ഹാക്കത്തണുകളുടെ സംഘാടനമാണ് ആദ്യ ഉദ്യമമായി ഉൾപ്പെടുത്തിയിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ കോളേജ് അക്കാഡമിക് ഡയറക്ടർ ഫാ.ജോസ് കണ്ണമ്പുഴ, യൂണിക് വേൾഡ് റോബോട്ടിക്സ് കൺട്രി ഹെഡ് അനു കാർത്തിക്, മാർക്കറ്റിംഗ് ഹെഡ് ലക്ഷ്മിപ്രിയ, ഡോ. ഷാജി ജെയിംസ്, കെ.ജെ. ജിനേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |