തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉള്ളൂർ പദ്യപാരായാണ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കവടിയാർ ക്രൈസ്റ്റ് നഗർ ഐ.സി.എസ്.ഇ വിദ്യാലായം ഉള്ളൂർ ജന്മശതാബ്ദി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.ഇന്റർ ഉള്ളൂർ കാവ്യകഥന മത്സരത്തിൽ എൽ.പി വിഭാഗത്തിൽ വഴുതക്കാട് കോട്ടൺ ഹിൽ എൽ.പി.എസിലെ അനുഷ പ്രവീൺ ഒന്നാം സ്ഥാനം നേടി.യു.പി വിഭാഗത്തിൽ കോട്ടൺ ഹില്ലിലെ തന്നെ അനഘ എസ്.നായരും കവടിയാർ ക്രൈസ്റ്റ് നഗർ ഐ.സി.എസ്.ഇ വിദ്യാലയത്തിലെ മുകുന്ദ് അരുണും ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ വഴുതക്കാട് കാർമ്മൽ ജി.എച്ച്.എസ്.സിലെ എസ്.മാളവികയും ഹയർ സെക്കൻഡറി വിഭാഗത്തിൽ കവടിയാർ ഐ.സി.എസ്.ഇ വിദ്യാലയത്തിലെ നന്ദിതാ മോഹനും ഒന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |