ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തും സി.എച്ച്.സി കീച്ചേരിയും സംയുക്തമായി പഞ്ചായത്തിലെ 16 വാർഡുകളിലും ജീവിത ശൈലീ രോഗ സർവേ നടത്തും. ആശാവർക്കർമാർ, ജെ.എച്ച്.എൻമാർ, ജെ.എച്ച്.ഐമാർ തുടങ്ങിയവർ ഓരോ വീടുകളിലുമെത്തി സർവേ നടത്തും.
ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ സർവേ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
പള്ളിയാംതടത്തിൽ ഇ.എ. സലിമിന്റെ വസതിയിൽ നടന്ന സർവേയിൽ ജെ.എച്ച്.എൻ. മഞ്ചു കരുണാകരൻ, ആശാവർക്കർ സുനീറ മജീദ്, ബീന സലിം, ജസ്ന അമീർ , അഫ്റിൻ പി.എ. തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |