തൃപ്പൂണിത്തുറ: കണയന്നൂർ സർക്കിൾ സഹകരണ യൂണിയന്റെയും ഐ.സി.എം കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കണയന്നൂർ താലൂക്കിലെ ഏറ്റവും മികച്ച അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിക്കുള്ള അവാർഡ് തിരുവാങ്കുളം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു നൽകി.
സംഘം പ്രസിഡന്റ് സി.എ. ഷാജി, വൈസ് പ്രസിഡന്റ് കെ.വി.സാജു, സെക്രട്ടറി രാജു മത്തായി, ഭരണസമിതി അംഗങ്ങളായ എം.പി ഇത്താപ്പിരി, ടി.സി. ഡാനി, ടി.കെ സുരേഷ്, കെ.എൻ അജിത്ത് കുമാർ, എം.വി. വർഗീസ്, ശോഭ പ്രസാദ്, ടി.യു. മഞ്ജുഷ, മഞ്ചു ബിനു എന്നിവർ ചേർന്ന് സർക്കിൾ സഹകരണ യൂണിയൻ അംഗവും റിട്ട. അഡിഷണൽ രജിസ്ട്രാറുമായ മായാദേവിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |