മുഹമ്മ : കുടുംബശ്രീയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ കണിവെള്ളരി കൃഷി തുടങ്ങി. " കൊന്നപ്പൂവും കണിവെള്ളരിയും " എന്ന പദ്ധതി പ്രകാരം 60 ജെ.എൽ ജികൾക്ക് 6000 വെള്ളരിത്തൈ വിതരണം ചെയ്‌തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ഉല്ലാസ് ഉദ്ഘാടനം ചെയ്തു, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളിദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് ഇൻസെന്റീവ് വിതരണം ചെയ്തു. എം.എസ്.സന്തോഷ് |, കെ.ഉദയമ്മ, കെ.എസ്.ഹരിദാസ് , സേവ്യർ , ശ്രീപ്രിയ , സുരമ്യ,നൗഫൽ, വേണു എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |