SignIn
Kerala Kaumudi Online
Friday, 19 April 2024 9.19 AM IST

ടൂറിസ്റ്റുകളെ ആകർഷിക്കാൻ സൗകര്യങ്ങൾ കൂട്ടണം: മോദി

modi-tourist

ന്യൂഡൽഹി: വിനോദസഞ്ചാരം വരുമാനമുള്ളവർക്ക് മാത്രമുള്ളതല്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങൾ നയം രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബഡ്‌ജറ്റും ടൂറിസം വികസനവും എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നൂറ്റാണ്ടുകളായി യാത്ര ഇന്ത്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വിഭവങ്ങൾ ഇല്ലാതിരുന്ന കാലത്തും ജനങ്ങൾ ചാർധാം യാത്ര പോലുള്ള തീർത്ഥാടനങ്ങൾ നടത്തി. ഐക്യമുണ്ടാക്കാനും വിശ്വാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും അവ സഹായിച്ചു. പല വൻ നഗരങ്ങളുടേയും വരുമാനം ഇത്തരം യാത്രകളിൽ നിന്നാണ്. സഞ്ചാരികൾക്ക് കാലത്തിനനുസരിച്ച സൗകര്യങ്ങൾ നൽകണം. വാരണാസിയിലെ പുനർനിർമ്മിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് സഞ്ചാരികൾ വർദ്ധിച്ചു.

വിനോദസഞ്ചാരത്തെ ഉയരങ്ങളിലെത്തിക്കാൻ പുതിയ രീതികൾ വേണം. സുഗമമായ യാത്ര സാദ്ധ്യമാകും വിധം ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കണം. തീരദേശ - കടലോര - കണ്ടൽ - ഹിമാലയൻ - സാഹസിക - വന്യജീവി - ഇക്കോ - പൈതൃക - ആത്മീയ - കായിക മേഖലകളിലും വിവാഹ കേന്ദ്രങ്ങൾക്കും ടൂറിസം സാദ്ധ്യതകളുണ്ട്.

നല്ല ഹോട്ടലുകളും ആശുപത്രികളും, മാലിന്യരഹിത അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ഓരോ ടൂറിസം കേന്ദ്രവും സ്വന്തമായ വരുമാന മാതൃക വികസിപ്പിക്കണം. അടിസ്ഥാന സൗകര്യങ്ങൾ കൂടുന്നതിനാൽ ഗ്രാമങ്ങളും ടൂറിസം കേന്ദ്രങ്ങളാകുന്നു. ഹോംസ്റ്റേകൾ, ചെറുകിട ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്ന‌ിവയെ പിന്തുണയ്ക്കണം.

ഇന്ത്യയിൽ ശരാശരി 1700 ഡോളർ ചെലവാക്കുന്നവർ അമേരിക്കയിൽ 2500 ഡോളറും ആസ്ട്രേലിയയിൽ 5000 ഡോളറും ചെലവാക്കുന്നു. കൂടുതൽ പണം ചെലവാക്കുന്ന സഞ്ചാരികൾക്കായി ഇന്ത്യയിലും ധാരാളം സൗകര്യങ്ങൾ ചെയ്യാനുണ്ട്. മാസങ്ങളോളം രാജ്യത്തു തങ്ങുന്ന പക്ഷിനിരീക്ഷകർ അടക്കമുള്ള സഞ്ചാരികൾക്കായി സംസ്ഥാനങ്ങൾ ടൂറിസം നയം മാറ്റണം. ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട 50 കേന്ദ്രങ്ങൾ വികസിപ്പിക്കണം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച എല്ലാ ഭാഷകളിലും ടൂറിസ്റ്റ് ആപ്പുകൾ വികസിപ്പിക്കണം.

രാജ്യത്ത് പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡുകളുടെ കുറവ് നികത്താൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ വേണം. ഗൈഡുകളെ തിരിച്ചറിയാൻ യൂണിഫോം വേണം. സഞ്ചാരികളുടെ സംശയങ്ങൾ തീർക്കാൻ കഴിവ് വേണം. വടക്കുകിഴക്കൻ മേഖലകളിൽ സ്‌കൂൾ, കോളേജ് യാത്രകൾ പ്രോത്സാഹിപ്പിക്കണം. വിവാഹ വിനോദ കേന്ദ്രങ്ങൾക്കും ടൂറിസം സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.