കോട്ടയം : ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ടും തസ്തികമാറ്റം വഴിയും) (കാറ്റഗറി നം.277/ 2018, 278/2018) തസ്തികയുടെ അഭിമുഖം (ആദ്യഘട്ടം) 8, 9, 10 തീയതികളിൽ കോട്ടയം കെ.പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ് എം എസ് വഴിയും നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽപ്രമാണങ്ങൾ, ഒ.ടി.വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ എന്നിവ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |