മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ബർണാഡ്- സർവ്വോദയപുരം - കോളേജ് കവല , കെ എസ് ഡി പി ജംഗ്ഷൻ -സർവ്വോദയപുരം ,എക്സൽ ഗ്ളാസസ് - റാണി ജംഗ്ഷൻ എന്നീ റോഡുകളിലാണ് അപകടങ്ങൾ പതിവായത്.
ഭൂനിരപ്പിൽ നിന്ന് ഉയർത്തി മനോഹരമായാണ് റോഡ് നിർമ്മിച്ചിട്ടുള്ളതെങ്കിലും വശങ്ങളിൽ ഗ്രാവൽ നിരത്തുകയോ ടൈൽ പാകുകയോ ചെയ്തിട്ടില്ലാത്തതിനാൽ തറനിരപ്പുമായി പൊക്ക വ്യത്യാസം വളരെ കൂടുതലാണ്. വലിയ വാഹനങ്ങൾ അമിത വേഗതയിൽ വരുമ്പോൾ ഇരുചക്ര വാഹന യാത്രക്കാർ പെട്ടെന്ന് റോഡിൽ നിന്ന് വശങ്ങളിലേക്ക് വെട്ടിക്കുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്. റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം കാരണം ഇരുചക്ര വാഹനയാത്രക്കാർക്ക് കാൽ നിലത്ത് കുത്തി നിൽക്കാൻ കഴിയില്ല.റോഡരികിെ കുഴിയിലേക്ക് പതിക്കുകയും ചെയ്യും. അരിക് നികത്താത്തതു കാരണം റോഡിന്റെ വശങ്ങൾ ഇടിയാനും തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |