അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണമായി പ്രവർത്തനക്ഷമമാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ.
അനസ്തേഷ്യ, ശസ്ത്രക്രിയ വിഭാഗങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണം. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നീക്കം നടത്തണം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇടപെടലുണ്ടാകണമെന്നും കെ.സി ആവശ്യപ്പെട്ടു. ബ്ലോക്കിലെ എല്ലാ വിഭാഗവും എം.പി.നേരിൽക്കണ്ടു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ കെ.സി വേണുഗോപാലിനെ ക്ഷണിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |