അമ്പലപ്പുഴ : പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദേശീയ കോ ഓർഡിനേറ്റർ എ .ഐ. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ അധ്യക്ഷനായി . സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, എം.പി.മുരളീകൃഷ്ണൻ, ജി.ജിനേഷ്,ഷിതാ ഗോപിനാഥ്,എ.ആർ.കണ്ണൻ,ഷിനോയ്,റിനു ഭൂട്ടോ, ബെൻസിമോൻ,വിനോദ്,അൻഷാദ് മെഹബൂബ്,മുനീർ റഷീദ്,അനുരാജ് അനിൽകുമാർ,മണികണ്ഠൻ,അഫ്‌സൽ കാസിം,മാഹീൻ മുപ്പതിൽ ചിറ, അൻസിൽ ജലീൽ, വിഷ്ണു,വിശാഖ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |