SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 AM IST

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം: പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്ത ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റോ അല്ലങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പഴയകുന്നുമ്മൽ പഞ്ചായത്ത് ഓഫിസിൽ 15ന് മുമ്പ് അപേക്ഷ നൽകണം. പ്രായപരിധി 18നും 30നും മദ്ധ്യേ. കൂടുതൽ വിവരങ്ങൾക്ക് പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടുകയോ panchayath.lsgkerala. gov.in/pazhayakunnummelpanchayat എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.