തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ ടി.സി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർമാരായ നേമം പൂഴിക്കുന്ന് മണിയൻ നിവാസിൽ സുജിത് (34), വിളപ്പിൽ നെടുമങ്കുഴി, അപ്സര ഭവനിൽ സച്ചു (31) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.30നാണ് സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ഓട്ടോറിക്ഷ ഒതുക്കി വീട്ടിലേക്ക് പോകാനായി നിന്ന കാരായ്ക്കാമണ്ഡപം സ്വദേശി അഷറഫിനെ പ്രതികൾ ഉൾപ്പെട്ട നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വ്യക്തിപരമയ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്.തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്.ആർ, എസ്.ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ,എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ഒളിവിൽ പോയ മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |