തിരുവനന്തപുരം:ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചു. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാല നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. 'സ്ഥാപനങ്ങളിലെ എനർജി ഓഡിറ്റിംഗ്' എന്ന വിഷയത്തിൽ ജില്ലാഎനർജി മാനേജ്മെന്റ് സെന്ററിലെ എനർജി ടെക്നോളജിസ്റ്റ് ഇജാസ്.എം.എ ക്ലാസെടുത്തു. 'കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സമീപനവും രീതിശാസ്ത്രവും' എന്ന വിഷയത്തിൽ കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് അസി.പ്രൊഫസർ ഡോ.സുകേഷ്.എ ക്ലാസെടുത്തു. ഗ്രൂപ്പ് വർക്കായി എനർജി ഓഡിറ്റിംഗ് വിവരശേഖരണവും, ഫീൽഡ് വർക്കായി വീടുകളിൽ നിന്ന് നേരിട്ടുള്ള വിവരശേഖരണവും നടത്തി. ഇന്ന് എമിഷൻ ലഘൂകരണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ പരിശീലനം നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കോർ ഗ്രൂപ്പ് അംഗങ്ങളും റിസോഴ്സ് പേഴ്സൺമാരുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |