ന്യൂ ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജഡ്‌ജിമാരും രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഹൈക്കോടതി ജഡ്‌ജിമാരെത്തിയത്. ടുലിപ് പൂക്കളുടെ ശേഖരം അടക്കം ജഡ്‌ജിമാർ സന്ദർശിച്ചു. കഴിഞ്ഞ ജനുവരി 31ന് അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. മാർച്ച് 26 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |