SignIn
Kerala Kaumudi Online
Friday, 19 April 2024 10.20 AM IST

മണി സ്മരണകൾ അയവിറക്കി ചാലക്കുടി

kallra

ചാലക്കുടി: സിനിമാ ലോകത്തെ അതുല്യപ്രതിഭയും നാടൻ പാട്ടുകളുടെ പ്രിയ തോഴനുമായിരുന്ന കലാഭവൻ മണിയുടെ ഏഴാം ചരമവാർഷികം വിവിധ ചടങ്ങുകളോടെ ചാലക്കുടിയിൽ ആചരിച്ചു. നഗരസഭയും കലാഭവൻ മണി ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച മണി ചിരസ്മരണയുടെ ആദ്യ ചടങ്ങ് ചേനത്തുനാട്ടിലെ മണിക്കൂടാരത്തിൽ നടന്നു.

മണിയുടെ കല്ലറയിൽ ടി.ജെ. സനീഷ് കുമാർ എം.എൽ.എ പുഷ്പാർച്ചന നടത്തി. മണിയുടെ സ്മരണകളും അദ്ദേഹം അയവിറക്കി. നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ ആലീസ് ഷിബു, മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാർ, സംവിധായകൻ സുന്ദർദാസ് തുടങ്ങിയ വരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന യുവജന ബോർഡ് സംഘടിപ്പിച്ച ചടങ്ങുകളും നടന്നു. ചെയർമാൻ എസ്. സതീഷ് , മണിക്കൂടാരത്തിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ജില്ലാ കോ- ഓർഡിനേറ്റർ ശരത് പ്രസാദ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.