SignIn
Kerala Kaumudi Online
Thursday, 25 April 2024 3.15 PM IST

അതിയാമ്പൂരിൽ കൊയ്ത്തുത്സവം 

athiyambur

കാഞ്ഞങ്ങാട്: നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത മുന്നിട്ടിറങ്ങി അതിയാമ്പൂർ പാടത്തെ കൂട്ടായ്മയുടെ നൽകൃഷിയുടെ കതിർമണികൾ കൊയ്‌തെടുത്തു. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ ഉണ്ടായ ഊർജ്ജവും വിജയവും കൈമുതൽ ആക്കിയാണ് അതിയാമ്പൂർ പാടത്ത് നെൽകൃഷി ഇറക്കിയത്.കാഞ്ഞങ്ങാട് നഗരസഭ,അതിയാമ്പൂർ നാലാം വാർഡ്ജനകീയ കൂട്ടായ്മയും ചേർന്നാണ് രണ്ടേക്കർ സ്ഥലത്ത് കൃഷി നടത്തിയത്.ഉമാ ഇനത്തിൽപ്പെട്ടവിത്താണ് കൃഷിക്ക് തെരഞ്ഞെടുത്തത്.കാർഷിക മേഖലയിലെ പരിചയ സമ്പന്നരായ ആളുകളും പ്രദേശത്തെ യുവാക്കളെയും കൂട്ടിച്ചേർത്ത് നഗരസഭാ ചെയർപേഴ്സൺ മുൻകൈയെടുത്താണ് കൃഷി പരിപാലിച്ചത്. മികച്ച വിളവ് ലഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം നഗരസഭാ ചെയർപേഴ്സൺ നിർവ്വഹിച്ചു. പാർക്കോ ക്ലബ്ബ് പ്രസിഡന്റ് ബി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, മായകുമാരി, കെ.വി.സരസ്വതി, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ച പി.വി.സാലു, എം.ധീരജ്, എ.കെ.അശോകൻ, എം.മോഹനൻ സി.വൈശാഖ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.