തിരൂർ : യുവജനങ്ങൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ മംഗലം ചേന്നര മൗലാനാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. സതീഷ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കമ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.എം. സുഹൈൽ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടമംഗലത്ത് സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കെ എം ഗഫൂർ, കോളേജ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റാഷി, അഫീദ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |