കുട്ടനാട് : ചങ്ങംകരി ദേവസ്വം ബോർഡ് യു പി സ്ക്കൂൾ വാർഷികഘോഷത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനത്തിൽ, ദേശിയ അത് ലറ്റിക് മീറ്റ് ജാവലിൻ ത്രോ മത്സത്തിൽ വെള്ളിമെഡൽ ജേതാവായ ടിന്റുദിലീപ്, എടത്വാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലെ വിജയി വിനീത ജോസഫ് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. വിനീത ജോസഫ് സമ്മാനദാനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി മനുആനന്ദ്, മുൻ പി.ടി.എ പ്രസിഡന്റ് കെ.എസ്.മധുസൂദനൻ, ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ, കെ.എം.മുകേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |