വർക്കല: പാരാഗ്ളൈഡിംഗിനിടെ കോയമ്പത്തൂർ സ്വദേശിയായ യുവതിയും ട്രെയിനറും ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ട്രെയിനർ സന്ദീപ്. തനിക്ക് പാരഗ്ളൈഡിംഗ് ലൈസൻസുണ്ടെന്ന് സന്ദീപ് അറിയിച്ചു. പാരാഗ്ളൈഡിംഗ് ലൈസൻസുണ്ട്. കാറ്റ് ദിശമാറിയതാണ് അപകടത്തിന് കാരണമായത്. സന്ദീപ് പറഞ്ഞു. വർക്കല പാപനാശം കടപ്പുറത്താണ് പാരാഗ്ളൈഡിംഗിനിടെ യുവതിയും ട്രെയിനറും അപകടത്തിൽ പെട്ടത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.പൊലീസും അഗ്നിശമനസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 25 അടി ഉയരത്തിൽ നിന്നും താഴെ അഗ്നിരക്ഷാ സേന വിരിച്ച വലയിലേക്ക് ഇരുവരും വീണു. ഇരുവർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |