തൃശൂർ: ഗുരുവായൂർ നഗരസഭയുടെ സർഗ്ഗോത്സവം പരിപാടിയുടെ ഭാഗമായി അരങ്ങേറിയ കക്കുകളി എന്ന നാടകത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ നിലപാട് നാട്ടിൽ വർഗ്ഗീയ ധ്രുവീകരണത്തിനേ ഉപകരിക്കൂവെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി. ഇത്തരം നീക്കങ്ങളിൽ നിന്ന് സഭാനേതൃത്വം പിന്മാറണം. ഫ്രാൻസിസ് നൊറോണയുടെ കഥയെ അടിസ്ഥാനമാക്കി കെ.ബി അജയകുമാർ രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച കക്കുകളി അവതരണമികവിനാൽ അന്താരാഷ്ട്ര നാടകോത്സവത്തിൽ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റിയ നാടകമാണ്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നീക്കം നാടിന് ഭൂഷണമല്ല. നെയ്തൽ നാടകസംഘം കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |