കുട്ടനാട് : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് നിർമ്മാണപദ്ധതിയിലുൾപ്പെടുത്തി കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ 10 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന പട്ടരുമഠം- കിളിയന്ത്ര കോൺക്രീറ്റ് റോഡിന്റെ ആദ്യ റീച്ചിന്റെ നിർമ്മാണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ സജീവ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ കെ.എ.പ്രമോദ് അദ്ധ്യക്ഷനായി . എ.ഡി.എസ് സെക്രട്ടറി സുമ സാബു സ്വാഗതം പറഞ്ഞു. ഓവർസിയർ അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. പി.പുരുഷൻ, കെ.ജി.റാവു, ബേബിച്ചൻ, കരാറുകാരൻ സതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |