കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിന്റെ 'നോട്ടവും കാഴ്ചയും' കലയുടെ രാഷ്ട്രീയ ചരിത്രം പ്രഭാഷണം എറണാകുളം ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ 10 ന് വൈകിട്ട് 5 മണിയ്ക്ക് നടത്തും. ഈ വർഷം ഓരോ മാസവും പ്രഗത്ഭരായ കലാചരിത്രകാരരുടെയും കലാകാരരുടെയും വ്യത്യസ്തങ്ങളായ പ്രഭാഷണങ്ങൾ നടത്താനാണ് അക്കാദമി വിഭാവനം ചെയ്തിട്ടുള്ളത്.
ഏറെ സവിശേഷതകളുള്ള ചിത്രവാർത്തയുടെ പുതിയ പതിപ്പ് സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യും. അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ സ്വാഗത പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |