SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.47 PM IST

വനിതാദിന സെമിനാർ

sikha

തൃശൂർ: ജില്ല വനിതശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിന്റെ ഭാഗമായി 'സാങ്കേതികവിദ്യ നൂതനത്വത്തിലൂടെ ലിംഗസമത്വം' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ല വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ വിപണനത്തിൽ സ്ത്രീകൾക്ക് നിരവധി അവസരം തുറന്നുകിട്ടുന്നുണ്ടെന്നും അതിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ കൈവരിക്കാമെന്നും അവർ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എം.വിനീത് പ്രസംഗിച്ചു. ഓറഞ്ച് ദ വേൾഡ് കാമ്പയിനിന്റെ ഭാഗമായുള്ള ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം ശിഖ സുരേന്ദ്രൻ നിർവഹിച്ചു. ജില്ല വനിത ശിശു വികസന ഓഫീസർ പി.മീര, ജില്ല പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത, ശിശു സംരക്ഷണ ഓഫീസർ സി.ജി.ശരണ്യ, വനിത സംരക്ഷണ ഓഫീസർ എസ്.ലേഖ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WOMEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.